കണികണ്ടുണരുവാൻ നീ
അടുത്തില്ലെങ്കിൽ
കണ്ണുകളെന്തിനു കണ്ണാ..
ചൊടി ചേർത്തു മീട്ടുവാൻ നിൻ കുഴലില്ലെങ്കിൽ
ചിലങ്കകളാടുമോ കണ്ണാ ...
നയനാഭിരാമമാം
നിൻ മുഖം പാർക്കാതെ
ഗോപികയെങ്ങനെ കണ്ണാ...
ഗോരോചനമില്ലാതെ ഭൂഷണമില്ലാതെ
മിഴിനീരൊഴുക്കുന്നു നിത്യം.
പൂവില്ലാ വാടിയിലിന്നു ഞാൻ
ഒരു മൊട്ടു തേടിയലഞ്ഞു.
പൂ നുള്ളാൻ പൂകോർക്കാൻ
ആമാറിലണിയിക്കാൻ
ഇനിയെന്നാവതു കണ്ണാ...
ഉറി ചേർത്ത വെണ്ണയും
പാലും പകർന്നീടാം
ഉടയാടയുലയുമാറാടി -
ത്തിമിർത്തീടാം
പരിഭവമൊഴിയട്ടെ കണ്ണാ.''
ഒരു നേരമെങ്കിലും
നിൻ മുഖം കണ്ടോട്ടെ
ഒരു മാത്രയെങ്കിലും
നിൻ വേണു കേൾക്കട്ടെ
ആത്മാവിനാനന്ദമേകുവാൻ
ഒന്നിങ്ങു പോരുമോ കണ്ണാ ...
സൂപ്പർ 👌🏻👌🏻👌🏻🌹
ReplyDelete