Thursday, May 20, 2021

ഗാനം-2

 അമ്പാടി മുകിലിനോടമ്പരം ചൊല്ലിയോ

പെയ്തൊഴിയൂ നീ ദൂരെ...

കാർവർണ്ണനില്ലാത്ത കളിന്ദി തീരെ

മൂകമായ് കേഴുന്നു രാധ

ഇന്നു മൂകമായ് കേഴുന്നു രാധ...


സ്വപനം വരണ്ടൊരാ കണ്ണുകളിന്നും

കണ്ണനെ തേടുന്നൂ

നിൻമുടിച്ചുരുളിൽ പീലികൾ ചാർത്തുവാൻ

ആ വിരിമാറിലെ മാലേയമാകുവാൻ

ഇന്നിനി ആകുമോ കണ്ണാ

ഈ രാധയ്ക്കിനി ആകുമോ കണ്ണാ...


നിൻ ചുണ്ടു ചേരുന്ന നേര മീക്കുഴലുകൾ

ആയിരം സ്വരം പൊഴിക്കും

ആ സ്വരജതിയിൽ നൂപുരം ധ്വനിക്കുമ്പോൾ

കേകികളാടുമ്പോൾ

വൃന്ദാവനം ധന്യം

അന്നു വൃന്ദാവനം ധന്യം.

No comments:

Post a Comment

മഴഭേദങ്ങൾ

         ഇങ്ങനെ കനത്തു പെയ്യുന്ന മഴയുടെ നനവിൽ കുതിർന്നും അരിച്ചു കയറുന്ന സൂചിത്തണുപ്പിനാല്‍ വിറച്ചും ഉഷ്ണം പൊട്ടുന്ന വെയിലിൽ പൊള്ളിയടർന്നും ...